സൗഹൃദം
സൌഹൃദം…
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും,
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന…
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും,
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍…
ഇനിയുമൊട്ടേറെ ഇലകള്‍,
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ…
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്…
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ.
മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങള്‍.
പരിചയപ്പെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി……
ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ………..
മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ്…
ഹ്രിദയത്തില്‍ സ്നെഹവും കാരുണ്യവും നിറച്ഛ്…
ശലഭങളെ പൊലെ ഒഴുകി നടന്നു…
ദെശാടനകിളികളെ പൊലെ സ്തല കാലങള്‍ താണ്ടി…
ഗ്രീഷ്മവും വസന്തവും തെടി…
അനുഭവങള്‍ തെടിയലഞ്ഞ്…
ഈ ജന്മം നിറയ്ക്കണം നീ…….
എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

“കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്…”
ഭംഗിയുള്ള വരികള്‍ ..